Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Misery Remains.

Kottayam

വെ​ള്ള​മി​റ​ങ്ങു​ന്നു; ദു​രി​തം ബാ​ക്കി​...

കോ​​ട്ട​​യം: വീ​​ണ്ടും മ​​ഴ ശ​​ക്തി​​പ്പെ​​ട്ട​​തോ​​ടെ ജി​​ല്ല ഇ​​ന്ന​​ലെ റെ​​ഡ് അ​​ല​​ര്‍​ട്ടി​​ലാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ മു​​ത​​ല്‍ ജി​​ല്ല​​യ​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ഒ​​റ്റ​​പ്പെ​​ട്ട ക​​ന​​ത്ത മ​​ഴ​​യാ​​ണ് പെ​​യ്ത​​ത്. പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യി​​ല്‍ നി​​ന്നും വെ​​ള്ള​​ക്കെ​​ട്ട് പൂ​​ര്‍​ണ​​മാ​​യും ഒ​​ഴി​​വാ​​യി​​ട്ടി​​ല്ല. പ​​ല​​യി​​ട​​ത്തും ജ​​ല​​നി​​ര​​പ്പ് വീ​​ണ്ടും ഉ​​യ​​രു​​ക​​യാ​​ണ്.

കു​​മ​​ര​​കം, തി​​രു​​വാ​​ര്‍​പ്പ്, അ​​യ്മ​​നം, അ​​യ​​ര്‍​ക്കു​​ന്നം, വി​​ജ​​യ​​പു​​രം, മു​​ള​​ക്കു​​ളം, ക​​ല്ല​​റ, ഉ​​ദ​​യ​​നാ​​പു​​രം, മ​​റ​​വ​​ന്‍​തു​​രു​​ത്ത്, ക​​ടു​​ത്തു​​രു​​ത്തി, ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ള്‍, കോ​​ട്ട​​യം, ഏ​​റ്റു​​മാ​​നൂ​​ര്‍ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യു​​ടെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം വെ​​ള്ള​​ക്കെ​​ട്ട് തു​​ട​​രു​​ക​​യാ​​ണ്. മീ​​ന​​ച്ചി​​ലാ​​റ്റി​​ലും മ​​ണി​​മ​​ല, മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റു​​ക​​ളി​​ലും ജ​​ല​​നി​​ര​​പ്പ് താ​​ഴ്ന്നു.

വെ​​ള്ളം ഇ​​റ​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ആ​​ളു​​ക​​ള്‍ വീ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തു​​ന്നു​​ണ്ട്. എ​​ന്നാ​​ലും ആ​​റാ​​യി​​ര​​ത്തി​​ല​​ധി​​കം ആ​​ളു​​ക​​ള്‍ ഇ​​പ്പോ​​ഴും ക്യാ​​മ്പു​​ക​​ളി​​ലാ​​ണ്. മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന​​വ​​രെ ഇ​​ട​​യ്ക്ക് പെ​​യ്യു​​ന്ന ക​​ന​​ത്ത​​മ​​ഴ​​യും മ​​ഴ മു​​ന്ന​​റി​​യി​​പ്പും ആ​​ശ​​ങ്ക​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. കോ​​ട്ട​​യം-​​കു​​മ​​ര​​കം റോ​​ഡി​​ലും തി​​രു​​വാ​​ര്‍​പ്പ്, അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും പ​​ല​​യി​​ട​​ത്തും റോ​​ഡു​​ക​​ളി​​ല്‍ വെ​​ള്ളം ഇ​​റ​​ങ്ങാ​​ത്ത​​തി​​നാ​​ല്‍ ഗ​​താ​​ഗ​​ത ത​​ട​​സ​​മു​​ണ്ട്.

ച​​ങ്ങ​​നാ​​ശേ​​രി എ​​സി റോ​​ഡി​​ൽ പ​​ല​​യി​​ട​​ത്തും വെ​​ള്ള​​ക്കെ​​ട്ട് തു​​ട​​രു​​ന്നു. ഏ​​റ്റു​​മാ​​നൂ​​ര്‍-​​മ​​ണ​​ര്‍​കാ​​ട് ബൈ​​പാ​​സി​​ല്‍ വെ​​ള്ളം ഇ​​റ​​ങ്ങാ​​ത്ത​​തി​​നാ​​ല്‍ ഗ​​താ​​ഗ​​ത ത​​ട​​സ​​മാ​​ണ്. വൈ​​ക്കം താ​​ലൂ​​ക്കി​​ന്‍റെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ള്‍ ഇ​​പ്പോ​​ഴും വെ​​ള്ള​​ത്തി​​ലാ​​ണ്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്- വൈ​​ക്കം റോ​​ഡി​​ല്‍ വെ​​ള്ള​​ക്കെ​​ട്ടു​​ണ്ട്. കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ല് ഇ​​ട​​വി​​ട്ടു മ​​ഴ തു​​ട​​രു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​പ​​ക​​ട​​ങ്ങ​​ളി​​ല്ല.

പാ​​ലാ, ഈ​​രാ​​റ്റു​​പേ​​ട്ട, മു​​ണ്ട​​ക്ക​​യം മേ​​ഖ​​ല​​ക​​ളി​​ല്‍ ആ​​റ്റി​​ലെ ജ​​ല​​നി​​ര​​പ്പ് സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്കാ​​യി. പേ​​രൂ​​രി​​ലും നാ​​ഗ​​മ്പ​​ട​​ത്തും മീ​​ന​​ച്ചി​​ലാ​​റ്റി​​ലെ ജ​​ല​​നി​​ര​​പ്പ് അ​​പ​​ക​​ട​​നി​​ല​​യി​​ല്‍ നി​​ന്നും താ​​ഴ്ന്നു.

ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ള്‍ സ​​ജീ​​വം

കോ​​ട്ട​​യം: ക​​മ്യൂ​​ണി​​റ്റി കി​​ച്ച​​ണും പാ​​ട്ടും ഡാ​​ന്‍​സും പി​​റ​​ന്നാ​​ള്‍ ആ​​ഘോ​​ഷ​​വു​​മാ​​യി ജി​​ല്ല​​യി​​ലെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ള്‍ സ​​ജീ​​വം. സ​​ര്‍​ക്കാ​​രും ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് സം​​വി​​ധാ​​ന​​ങ്ങ​​ളും ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​വും ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ളി​​ല്‍ എ​​ല്ലാ​​വി​​ധ സൗ​​ക​​ര്യ​​ങ്ങ​​ളും എ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

സ​​ര്‍​ക്കാ​​ര്‍ വ​​ക​​യും സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ സ്‌​​പോ​​ണ്‍​സ​​ര്‍​ഷി​​പ്പി​​ലും ഭ​​ക്ഷ​​ണ​​വും ഭ​​ക്ഷ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ സാ​​മ​​ഗ്രി​​ക​​ളും എ​​ല്ലാ ക്യാ​​മ്പി​​ലും അ​​ധി​​കൃ​​ത​​ര്‍ ഉ​​റ​​പ്പാ​​ക്കി​​യി​​ട്ടു​​ണ്ട്. ക്യാ​​മ്പി​​ലു​​ള്ള​​വ​​ര്‍​ക്ക് കി​​ട​​ന്നു​​റ​​ങ്ങാ​​ന്‍ പാ​​യ​​യും പു​​തു​​പ്പും ന​​ല്‍​കു​​ന്നു​​ണ്ട്. 24 മ​​ണി​​ക്കൂ​​റും മെ​​ഡി​​ക്ക​​ൽ സം​​ഘ​​വു​​മു​​ണ്ട്.

ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളും പ​​ഞ്ചാ​​യ​​ത്ത് മു​​നി​​സി​​പ്പ​​ല്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രും ക്യാ​​മ്പു​​ക​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കു​​ന്നു. രാ​​ത്രി​​കാ​​ല​​ത്ത് ര​​ണ്ടു​​പേ​​രു​​ടെ സേ​​വ​​നം ഉ​​റ​​പ്പാ​​ക്കു​​ന്നു​​മു​​ണ്ട്. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ജി​​ല്ലാ ക​​ള​​ക്ട​​റും ക്യാ​​മ്പു​​ക​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ചു. രോ​​ഗി​​ക​​ളാ​​യ​​വ​​ര്‍​ക്ക് പ്ര​​ത്യേ​​ക പ​​രി​​ച​​ര​​ണ​​വും ഭ​​ക്ഷ​​ണ​​വും മ​​രു​​ന്നും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്നു​​ണ്ട്.
ക​​ല്ലി​​ല്ലാ​​ക്ക​​വ​​ല​​യി​​ലെ

ക്യാ​​ന്പി​​ൽ മി​​ക​​ച്ച സൗ​​ക​​ര്യ​​ങ്ങ​​ൾ

വാ​​ഗ​​മ​​ണ്‍: വാ​​ഗ​​മ​​ണ്‍ കു​​രി​​ശു​​മ​​ല​​യു​​ടെ ഭാ​​ഗ​​മാ​​യ ക​​ല്ലി​​ല്ലാ​​ക്ക​​വ​​ല​​യി​​ല്‍ മി​​ക​​ച്ച സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പാ​​ണ് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. തീ​​ക്കോ​​യി പ​​ഞ്ചാ​​യ​​ത്തി​​ലെ വ​​ഴി​​ക്ക​​ട​​വ് കൂ​​പ്പ് ഭാ​​ഗ​​ത്ത് ഉ​​രു​​ള്‍​പൊ​​ട്ടി​​യ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് 37 പേ​​രെ​​യാ​​ണ് കു​​രി​​ശു​​മ​​ല​​യു​​ടെ അ​​ടി​​വാ​​ര​​ത്തു​​ള്ള വാ​​ഗ​​മ​​ണ്‍ പ​​ള്ളി​​യു​​ടെ മു​​റി​​യി​​ലേ​​ക്ക് മാ​​റ്റി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​രു​​നി​​ല​​ക്കെ​​ട്ടി​​ട​​ത്തി​​ല്‍ എ​​ല്ലാ​​വി​​ധ സൗ​​ക​​ര്യ​​വും ഇ​​വി​​ടെ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. കൊ​​ടും ത​​ണു​​പ്പി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ന്‍ എ​​ല്ലാ​​വ​​ര്‍​ക്കും ക​​മ്പി​​ളി​​പ്പു​​ത​​പ്പും ന​​ല്‍​കി. വാ​​ഗ​​മ​​ണ് സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍​സ് ഇ​​ട​​വ​​ക​​യും ഇ​​ട​​വ​​ക​​യി​​ലെ അ​​ല്‍​മാ​​യ സം​​ഘ​​ട​​ന​​ക​​ളു​​മ​​ണ് ക്യാ​​മ്പി​​ലെ ക​​മ്യൂ​​ണി​​റ്റി കി​​ച്ച​​ണും മ​​റ്റു സേ​​വ​​ന​​ങ്ങ​​ള്‍​ക്കും നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന​​ത്.

Latest News

Corehub Up